ഈശ്വരൻ എന്ന കമ്പ്യൂട്ടർ
1 min read
യുക്തിവാദത്തിന് എതിരായി എഴുതാൻ ഞാൻ ആരുമല്ല . എങ്കിലും കുറെ നാളുകൾ ആയി അവർ കടന്നാക്രമിക്കുന്നു . യുക്തിവാദികളും നിരീശ്വര വാദികളും തന്നെ ആണ് കേമന്മാർ എന്ന രീതിയിൽ . നിങ്ങൾ ആദ്യം അറിയേണ്ട ഒരു കാര്യം വിശ്വാസികളുടെ ഈശ്വരന് രൂപമില്ല . അത് പല പല ചിന്തകൾ ആയും രൂപം ആയും പല ആളുകൾ ആയും ഒരേ സമയം പല ഇടങ്ങളിലും കാണപ്പെടും . ശരി ആയ സമയത്ത് ശരി ആയ ചിന്ത തന്നു രക്ഷപ്പെടുത്തും . ശരി ആയ സമയത്ത് ശരി ആയ ആളെ തന്നെ നമ്മുടെ അടുത്ത് എത്തിക്കും . അത് പോലെ തന്നെ നമുക്ക് ഒരു അത്യാപത്തു വരുമ്പോൾ നമ്മളെ സഹായിക്കാൻ ഒരു ശരി ആയ ആളെ തന്നെ പറഞ്ഞു വിടും അല്ലെങ്കിൽ വളരെ ശരി ആയ ഒരാളുടെ അടുത്തേക്ക് തന്നെ പോകാൻ നമ്മെ തോന്നിപ്പിക്കും .ഒരു അത്യാപത്തു വരുമ്പോൾ ഈശ്വരൻ നേരിട്ട് ഫോട്ടോയിൽ കാണുന്ന രൂപത്തിൽ മുൻപിൽ വന്നു നിൽക്കണം എന്ന് നിങ്ങൾ നിരീശ്വര വാദികളും യുക്തിവാദികളും ചിന്തിക്കുമായിരിക്കും . എന്നാൽ ഒരിക്കലുമല്ല .ഞാൻ പറഞ്ഞ തത്വം നിങ്ങൾക്ക് മനസ്സിലാകുന്ന ഒരു സംഭവത്തിലൂടെ വിവരിക്കാം .ഒരാളെ പാമ്പ് കടിച്ചു എന്ന് കരുതുക . അയാൾക്ക് ആ പാമ്പ് കടി കൊള്ളാൻ ഉള്ള യോഗം ഉണ്ടായിരുന്നിരിക്കണം . ഇനി അതിൽ നിന്ന് അയാൾ രക്ഷപ്പെടുമോ ഇല്ലയോ എന്നുള്ള കാര്യം അയാളുടെ പൂർവ ചരിത്രം പോലെ ഇരിക്കും . അയാൾ ഒരു ഉത്തമ വിശ്വാസി ആണെങ്കിൽ വെറും ഒരു ലക്ഷണം മാത്രം കാണിച്ചിട്ട് ആ പാമ്പ് വേറെ വഴിക്ക് പോകും . വിശ്വാസം എന്തെന്ന് അറിയാത്ത ആളെ ആണ് പാമ്പ് കടിക്കുന്നതെങ്കിലും അയാളുടെ പൂർവ കാലം പരിശോധിക്കും . എന്നിട്ട് തീരുമാനിക്കും , ഈ ജന്മം മതി ആക്കണോ അതോ തുടരണോ എന്ന് . അതിനു ഒരു പാട് ഘടകങ്ങൾ ഉണ്ടാകും . നമുക്കൊക്കെ ചിന്തിക്കാൻ കഴിയുന്നതിനുമാപ്പുറം . അതിലൊന്ന് അയാളുടെ പൂർവ ചരിത്രത്തിൽ നന്മകൾ ചെയ്യുന്ന ആൾ ആയിരുന്നെങ്കിൽ , അയാൾക്ക് വേണ്ടി ഒത്തിരി പേര് പ്രാർത്ഥിക്കുന്നു എങ്കിൽ , അയാളെ പരിചരിക്കാൻ ഒരു പാട് പേര് ഉണ്ടെങ്കിൽ ( ഇതിനെല്ലാം മറ്റുള്ളവർക്ക് തോന്നണം എങ്കിൽ അയാൾ ചെയ്ത നന്മയുടെ ഫലങ്ങൾ കൂടി ആണെന്ന് മറക്കരുത് ) ഈശ്വരൻ അയാളെ എങ്ങനെ രക്ഷപെടുത്തി കൊടുക്കാമെന്നു അവിടെ ഉള്ള ആളുകളെ ചിന്തിപ്പിക്കുന്നു . അത് ഒരു ശരി ആയ വഴി ആയിരിക്കുകയും ആൾ രക്ഷ പെടുകയും ചെയ്യും .
CLIENT കമ്പ്യൂട്ടറും SERVER കമ്പ്യൂട്ടറും എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഈ കാലത്ത് ഞാൻ പഠിപ്പിച്ചു തരേണ്ടതില്ലല്ലോ . ഏതൊരു കൊച്ചു കുട്ടിക്കും അതറിയാം .നിങ്ങൾ ഇപ്പോൾ ഇത് വായിക്കുന്നത് ഒരു പക്ഷെ മൊബൈൽ വഴിയോ കമ്പ്യൂട്ടർ വഴിയോ ആവാം . ഞാൻ എന്റെ കമ്പ്യൂട്ടറിൽ എഴുതി ഉണ്ടാക്കിയത് എങ്ങനെ നിങ്ങളുടെ മൊബൈലിൽ എത്തി . അറിയില്ലേ അതിനെ പറ്റി . അതിനു നമ്മളെ സഹായിച്ചത് ഇന്റർനെറ്റ് ആണ് . ഇന്റർനെറ്റ് ഒരു അദൃശ്യമായ സംവേദന ഉപാധി ആണ് . ഞാൻ എഴുതി ഉണ്ടാക്കിയ എന്റെ ഈ വിഷയം എന്റെ മൊബൈൽ വഴി ഇന്റർനെറ്റ് സെർവേറിലേക്ക് അയച്ചു . ആ സെർവറിൽ ആണ് കോടിക്കണക്കിനു വരുന്ന മൊബൈലുകൾ ( CLIENTS ) ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്നത് . നിങ്ങൾക്ക് ഈ വിഷയം ലഭിച്ചതും സെർവറിൽ നിന്നാണ് .നിങ്ങൾക്ക് ഈ വിഷയം ലഭിക്കാനും സെർവർ വിചാരിക്കണം . സെർവേറിലേക്കുള്ള നിങ്ങളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടാൽ നിങ്ങളുടെ മൊബൈലിൽ ഒന്നും കിട്ടില്ല . എന്റെ ഈ വിഷയം edit ചെയ്യാൻ ഞാൻ വിചാരിക്കണം . നിങ്ങൾക്ക് നിങ്ങളുടെ മൊബൈലിൽ നിന്നും റിക്വസ്റ്റ് അയക്കാനെ കഴിയു . മാറ്റർ വിട്ടു തരേണ്ടത് സെർവർ ആണ് . നിങ്ങളുടെ മൊബൈലിലെ ഓരോ ചലനവും സെർവർ അറിയും .എന്നാൽ സെർവറിൽ ഒരു മാറ്റവും വരുത്താൻ നിങ്ങൾക്ക് കഴിയുകയുമില്ല .
അത് പോലെ തന്നെ ആണ് ഈശ്വരനും മനുഷ്യരും തമ്മിൽ ഉള്ള ബന്ധം എന്ന് ഞാൻ പറഞ്ഞാൽ നിങ്ങളിൽ ചിലർ എങ്കിലും നെറ്റി ചുളിക്കാതെ ഇരിക്കില്ല .
ഇത് പോലെ നാം എല്ലാവരും ആ ബ്രഹ്മാണ്ഡ സെർവർ കമ്പ്യൂട്ടറിലേക്ക് അദൃശ്യമായ ഏതോ ഒരു മാധ്യമം വഴി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു . നമ്മുടെ ഓരോ ചലനവും ചിന്തകളും ആ സെർവർ അറിയും . നമ്മുടെ പഞ്ചേന്ദ്രിങ്ങൾ എന്ത് ഗ്രഹിക്കുന്നുവോ നമ്മൾ എന്ത് ചിന്തിക്കുന്നുവോ അത് അപ്പപ്പോൾ അവിടെ സേവ് ആകുന്നു .മറ്റൊരു തരത്തിൽ പറഞ്ഞാൽ നമ്മുടെ ഓര്മ പോലും അങ്ങ് ദൂരെ ഉള്ള എവിടെ നിന്നോ വരുന്നതെന്ന് പോലും പറയേണ്ടി ഇരിക്കുന്നു. CLIENT കമ്പ്യൂട്ടർ ആയ നാം ഓരോരുത്തരെയും സ്വാധീനിക്കാൻ ആ പരം ബ്രഹ്മത്തിന് കഴിയും . നമ്മൾ അതിനുള്ള ഒരു വഴി ഒരുക്കി കൊടുക്കണമെന്ന് മാത്രം . നാം ഓരോരുത്തരുടെയും തലച്ചോർ അതി വിശിഷ്യം ആയ ഒരു ട്രാൻസ്മിറ്റർ ആണ് . അങ്ങ് ദൂരെ എവിടെയോ ഉള്ള ആ സെർവർ കംപ്യൂട്ടേറിലേക്ക് സദാ സന്ദേശങ്ങൾ വരികയും പോകുകയും ചെയ്തു കൊണ്ടിരിക്കുന്നു . നമ്മുടെ വാക്കുകളും പ്രവർത്തിയും ചിന്തയും എവിടെയോ watch ചെയ്തു രേഖപ്പെടുത്തി കൊണ്ടിരിക്കുന്നു . ഈശ്വരനുമായി സദാ ബന്ധം പുലർത്തുന്നവർ ആണ് സുമനസ്സുകൾ . അവർക്കേ നന്മ ചെയ്യാൻ കഴിയു . ആ സുമനസ്സുകൾ ആണ് ഞാൻ ആദ്യം പറഞ്ഞ കഥയിൽ ഉൾപ്പെടുന്നവർ .പാമ്പ് കടി എല്കേണ്ടത് അയാളുടെ കർമ്മ ഫലവും വിധിയും . അയാളെ രക്ഷപ്പെടുത്തുന്നത് അയാൾ ചെയ്ത സദ് പ്രവർത്തികൾ . അയാൾ പാമ്പ് കടി ഏറ്റു കിടക്കുന്നത് കാണാൻ അയാളുടെ അടുത്തേക്ക് ആരെ എങ്കിലും അയക്കുകയും അയാളെ എങ്ങനെ രക്ഷിക്കുമെന്നു ഒരു ശരി ആയ ചിന്ത അയാളിൽ ഉദിപ്പിക്കുകയും അയാളെ രക്ഷപെടുത്തി എടുക്കുകയും ചെയ്യും . ഇത് ഒരു ഉദാഹരണം മാത്രം . നമ്മുടെ ജീവിതം ഇതിനോട് ഉപമിച്ചു നോക്കൂ . കൃത്യം ആയിരിക്കും . ജനിച്ചു പോയോ കഷ്ടതകളും പീഡകളും കൂട പിറപ്പാണ്. ഈശ്വരന് നേരിട്ട് പ്രത്യക്ഷ പെട്ട് ജീവിത പ്രതിസന്ധികളിൽ സഹായിക്കാൻ ആവില്ല . അത് പലപ്പോഴും ശരി ആയ ചിന്തകളിലൂടെ ശരി ആയ ആളുകളിലൂടെ ശരി ആയ പ്രവർത്തികളിലൂടെ പരിഹരിച്ചു തരും . നന്മ ചെയ്യുന്നവനെ ദൈവം സഹായിക്കും . മറിച്ചു തിന്മ ചെയ്യുന്നവനെ ദൈവം കൈവിടുമെന്നു മാത്രമല്ല ഉന്തിതള്ളി അന്ധകാരത്തിൽ കൊണ്ട് പോയിടും