Palm Reading

INDIAN PALM READING ONLINE

രോഗ പ്രതിരോധന ശേഷിയും ദൈവാധീനവും

1 min read
Spread the loveരോഗ പ്രതിരോധ ശേഷി എന്താണെന്ന് ഇപ്പൊ എല്ലാവര്ക്കും അറിയാം . അര്ജിത പ്രതൊരോധ ശേഷി എന്താണെന്നും എല്ലാവര്ക്കും...
Spread the love

രോഗ പ്രതിരോധ ശേഷി എന്താണെന്ന് ഇപ്പൊ എല്ലാവര്ക്കും അറിയാം . അര്ജിത പ്രതൊരോധ ശേഷി എന്താണെന്നും എല്ലാവര്ക്കും ഇപ്പോൾ അറിയാം .രോഗങ്ങൾ എന്താണെന്നു അറിയാം രോഗ കാരങ്ങങ്ങൾ അറിയാം .പക്ഷെ ആരും കണ്ടിട്ടില്ല..ശാസ്ത്രം പറയുന്നു നമ്മൾ വിശ്വസിക്കുന്നു.രോഗം വരുമ്പോൾ നമ്മൾ മരുന്ന് കഴിക്കുന്നു.രോഗം മാറുന്നു.പക്ഷെ ശരിക്കും ഈ മരുന്നുകൾ ആണോ രോഗം മാറ്റുന്നത്.അല്ല എന്ന് വേണം പറയാൻ.നമ്മൾ മരുന്ന് കഴിക്കുകയും അത് നമ്മുടെ ശരീരത്തിന് തന്നെ ബലം കൂടുകയും നമ്മുടെ ശരീരത്തിൽ ഉള്ള പടയാളികളായ അണുക്കൾ ശരീരത്തെ ആക്രമിക്കുന്ന ബാക്ടീരിയ വൈറസ്‌ എന്നിവയെ തുരത്തുന്നു .ഇതും വിശ്വാസം.ആരും കാണുന്നുമില്ല അനുഭവിക്കുന്നുമില്ല.പക്ഷെ രോഗം മാറുകയും ചെയ്യുന്നുണ്ട് .സാധാരണ ഗതിയിൽ നമ്മുടെ ശരീരത്തിന് ഒരു പ്രതിരോധ ശേഷി ഉണ്ട് .ഇതെല്ലം എല്ലാവര്ക്കും അറിയാം .

എന്നിട്ടും എന്തെ നമ്മുടെ ശരീരം തോറ്റു പോകുന്നു.നമ്മൾ രോഗി ആയി പോകുന്നു.ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്ന കാര്യം രോഗ പ്രതിരോധ ശേഷിയെ പറ്റി ആയിരുന്നില്ല.പക്ഷെ ഞാൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിലേക്ക് എനിക്ക് ഒരു ചവിട്ടു പടി വേണം . എല്ലാവര്ക്കും മനസിലാവുന്ന ഒരു സത്യം അറിയണമായിരുന്നു.അത് കൊണ്ടാണ് ഞാൻ ഇവിടെ രോഗ പ്രതിരോധ ശേഷിയെ പറ്റി പറഞ്ഞു തുടങ്ങിയത്..വിഷയം മാറുന്നു ..
മനസ് എന്നാ പ്രതിഭാസം പ്രഹേളിക അതിലേക്കു ഞാൻ കടക്കട്ടെ ആരും കണ്ടിട്ടില്ല ..എന്നാൽ മനസ് എല്ലാവര്ക്കും ഉണ്ട് താനും ..മനസ്സ് എന്ന് വച്ചാൽ ഒരു compiler ആണ് .നമ്മുടെ ലോകത്തെ മറ്റൊരു ലോകവുമായി യോജിപിക്കുന്ന compiler .നമ്മുടെ ഭാഷയെ നമ്മുടെ ജീവിത രീതികളെ മറ്റൊരു ലോകവുമായി സംയോജിപ്പിക്കുന്ന മീഡിയം .ആത്മാവിനെയും ശരീരത്തെയും കൂടി യോജിപ്പിക്കുന്ന…ഒരു junction .
ബാക്ടീരിയ വൈറസ്‌ എന്നിവയെ കാണാൻ കഴിയില്ല എന്ന് പറഞ്ഞ പോലെ തന്നെ മനസിനെയും ആത്മാവിനെയും കാണാൻ നമുക്ക് കഴിയില്ല.എങ്കിലും മനസിന്റെ പ്രവർത്തനങ്ങൾ നമുക്ക് അനുഭാവേധ്യമാണ് .ആത്മാവിന്റെ പ്രവർത്തങ്ങൾ നമുക്ക് അനുഭാവേധ്യം അല്ലാത്തത് കൊണ്ട് ആത്മാവ് എന്നാ ഒന്ന് ഇല്ല എന്ന് കുറെ പേര് എങ്കിലും വിശ്വസിക്കുന്നു .നാം നമ്മുടെ മനസിന്റെ ശക്തിയുടെ ഒരു 5 % പോലും ഉപയോഗിക്കുന്നില്ല .മനസ് ഈ ലോകത്തില ജീവിക്കുന്ന നമ്മുടെ ചിന്തകള് ആണ്..എങ്കിലും ചിന്ടകൾ കോഡ് ചെയ്യപ്പെടുന്ന ഒരു ഭാഗം ഉണ്ട്..ആ ഭാഗം ആണ് ആത്മാവ് ..അത് നമ്മുടെ കന്നിറെ മുകളില ഇരു പുരികങ്ങളുടെയും മധ്യത്തിൽ സ്ഥിതി ചെയ്യുന്നു..ഒരു CAR ന്റെ ഗ്ലാസ്‌ ലൂടെ ഡ്രൈവർ പുറം ലോകം കാണുന്ന പോലെ ആത്മാവ് നമ്മുടെ കണ്ണുകളുടെ മുകളില ആയി ഇരുന്നു ഈ ലോകത്തിലെ നമ്മുടെ പ്രവര്തികളെ നോക്കി കാണുന്നു..എങ്കിലും നമ്മുടെ പ്രവര്തികളെ നമ്മുടെ മനസിലെ ചിന്തകള് ആണ് .നിയംത്രിക്കുന്നത് ആത്മാവിനു നമ്മുടെ പ്രവര്തികളെ നിയംത്രിക്കാൻ കഴിവ് ഇല്ല..പക്ഷെ എങ്കിലും നമ്മുടെ പ്രവർത്തികൾ ആത്മാവിന്റെ ശക്തിയെ ബാധിക്കുന്നു
ആത്മാവ് ഈ ലോകത്തെ ഭാഷ പേര് എന്നിവയ്ക്ക് അതീതൻ ആണ് .ഒരു ആത്മാവിനു സ്വന്തം പേര് ഭാഷ എന്നിവയ്ക്ക് പ്രസക്തി ഇല്ല.ആത്മാവിനു സഞ്ചരിക്കാൻ ഉള്ള ഒരു വണ്ടി മാത്രം ആണ് ആണ് നമ്മുടെ ശരീരം.ഈ ലോകവുമായി ആശയ വിനിമയം ചെയ്യാൻ നമുക്ക് നമ്മുടെ ഇന്ദ്രിയങ്ങൾ വേണം ജീവിക്കാൻ ഭക്ഷണം വേണം.ആത്മാവിനു ഇതൊന്നും വേണ്ട.പക്ഷെ ശുദ്ധി അത് അത്യാവശ്യം ആണ് ..ആത്മാവിന്റെ ശുദ്ടി നമ്മുടെ പ്രവർത്തികൾ ആണ്.
ഈ ലോകം പാപ ലോകം ആണ് ശാപം കിട്ടുന്ന ആത്മാക്കൾ ആണ് മനുഷ്യലോകത്തിൽ വന്നു പിറക്കുന്നത്‌……ശരി ആയി പറഞ്ഞാല ഒരു ആത്മാവിനു ജീവിക്കാൻ വേണ്ടുന്ന ശുദ്ടി ഈ ലോകത്തില ഇല്ല.എങ്കിലും ആത്മാവിനു ഇവിടെ വന്നു ചേരേണ്ടി ഇരുന്നു..ഇനി നമ്മിൽ ഉള്ള ആത്മാവിനു ശരിയായ ശുദ്ധി കൊടുക്കാൻ നമുക്ക് സാധിച്ചാൽ ആത്മാവ് അതിന്റെ ഫുൾ പവർ എമിറ്റ് ചെയ്യും..അല്ല എങ്കിൽ ആത്മാവിന്റെ തേജസ് കേട്ട് പോകും..ഈ ലോകത്ത് ജീവിക്കുന്ന നമ്മുടെ ചിന്തകള് പ്രവർത്തികൾ ആണ് ആത്മാവിന്റെ ശുദ്ധി തീരുമാനിക്കുന്നത് .
ആത്മാവിനു വേണ്ടത് പോസിറ്റീവ് എനർജി ആണ് .പോസിറ്റീവ് അയ ചിന്ടകൾ ജീവിത ശൈലി എന്നിവ ആത്മാവിന്റെ തീഷ്ണത വര്ധിപ്പിക്കും ..നെഗറ്റീവ് ചിന്ടകൾ പൈശാചിക പ്രവർത്തികൾ ആത്മാവിനെ കെടുത്തി കളയും..നമ്മുടെ മനസിന്റെ ഒരു ഭാഗത്ത് ശരീരവും മറു ഭാഗത്ത്‌ ആത്മാവും നില്കുന്നത് കൊണ്ട് രണ്ടിന്റേം നിലനില്പ്പ് മനസിന്റെ ചിന്ഥകൾ തീരുമാനിക്കും.തീഷ്ണമായ ആത്മാവ് ഉള്ള ശരീരം ആ ആത്മാവിന്റെ തന്നെ ശക്തി കൊണ്ട് സംരക്ഷിക്കപെട്ടിരിക്കും .

എത്രത്തോളം ഈ ശക്തി കൂറ്റൻ ഉള്ള വഴികള നമ്മൾ ചെയ്യുന്നുവോ അത്രത്തോളം ഈ ജ്വാല എരിഞ്ഞു ഉയരും.അത്രത്തോളം ഇ ജ്വാല എരിഞ്ഞു പുറത്തേക്കു വമിക്കാൻ തുടങ്ങും..പക്ഷെ ആത്മാവിന്റെ ഈ ജ്വാലയുടെ ശക്തി തീരുമാനിക്കുന്നത് നമ്മുടെ ശരീരത്തിന്റെ വിശുദ്ധി പോലെ ഇരിക്കും…തെറ്റായ ചിന്ഥകൾ ഉള്ള മനസ് ഉള്ള ശരീരത്തില വളരെ മ്രിതു ആയ ഒരു പ്രവര്ത്തനം കാഴ്ച വക്കാൻ മാത്രമേ ആത്മാവിനു കഴിയൂ.
ജന്മന ഉള്ള രോഗ പ്രതിരോധ ശേഷി രോഗങ്ങളെ പ്രതിരോധിക്കുന്ന പോലെ ശരീരത്തിന് ചുറ്റും ഉള്ള ആത്മാവിന്റെ രക്ഷ വലയം നമുക്ക് കാണാൻ സാധിക്കാത്ത എല്ലാ ആക്രങ്ങളെയും പ്രതിരോധിക്കുന്നു..

എന്നാൽ ഈ ആക്രമണങ്ങൾ നേരത്തെ ഞാൻ പറഞ്ഞ ബാക്ടീരിയ വൈറസ്‌ എന്നിവയുടെ ആക്രമണങ്ങൾ അല്ല.പിന്നെ എന്തായിരിക്കും അത്.

അവിടെ ആണ് ഞാൻ നേരത്തെ പറഞ്ഞ എനർജി യുടെ കാര്യം വരുന്നത്…

ആത്മാവ് ഒരു പോസിറ്റീവ് എനർജി ആയ സ്ഥിതിക്ക് ശാസ്ത്രം പറഞ്ഞു തര്ന്നതിനു അനുസരിച്ച് നെഗറ്റീവ് എനർജി തീര്ച്ച ആയും ഉണ്ടായിരിക്കും ..

ഇ പോസിറ്റീവ് എനർജി ക്ക് പവർ , ശക്തി വളരെ കൂടുതൽ ആണ് ..പോസിറ്റീവ് ലേക്ക് നെഗറ്റീവ് നെ ലയിപിച് ചേര്ക്കാൻ പോലും ഉള്ള ശക്തി ..

പക്ഷെ ഈ നെഗറ്റീവ് എനർജി ക്ക് പോസിറ്റീവ് എനെർഗിയെക്കൾ കഴിവുകൾ കൂടുതൽ ആണ് .ഒന്നാമത്തെ ചലന ശേഷി ഉണ്ട്..ഈ നെഗറ്റീവ് എനർജി യും ഒരു ചലിക്കുന്ന രൂപത്തെ പോലെ ഈ പ്രപഞ്ഞതിൽ ഭൂമിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നു ..ഈ നെഗറ്റീവ് എനർജി ഒരിക്കലും പോസിറ്റീവ് എനർജി ക്ക് പിടി കൊടുക്കാറില്ല
കാരണം ഇല്ലാതെ ആയി തീരുമോ എന്ന ഭയം…പോസിറ്റീവ് എനർജി ക്ക് ചലന ശേഷി കുറവാണ് എന്നാൽ നെഗറ്റീവ് എനർജി പാഞ്ഞു നടക്കുന്നു ..അപകടകാരികൾ ആയ ബാക്ടീരിയ വൈറസ്‌ എന്നിവ ഈ ഭൂമിയിൽ ഉണ്ടെന്നു വിശ്വസിക്കുന്ന പോലെ അപകടകാരികൾ ആയ ജീവന ഉള്ള നെഗറ്റീവ് എനർജി യും ഈ ഭൂമിയിൽ ഉണ്ട്.

നമ്മുടെ രോഗകാരികൾ ആണ് വൈറസ്‌ എന്ന പോലെ നമ്മുടെ ജീവിതത്തിൽ വരുന്ന കഷ്ടപ്പാടുകൾ , ദുരിതം ,നഷ്ടങ്ങൾ എന്നിവക്കും കാരണങ്ങൾ ഈ തരം നമ്മുടെ ആത്മാവിനെ പിടി കൂടുന്ന നെഗറ്റീവ് എനർജി ആണ് ..അതിനു ഒറ്റ മാര്ഗം ആണ് ഉള്ളത്..നമ്മുടെ ശരീരത്തില ജീവിക്കുന്ന ആത്മാവിന്റെ ശക്തി വര്തിപ്പിക്കുക..ആത്മാവിനെയും ശരീരത്തെയും ബന്ധിപ്പിക്കുന്ന ഒരു നൂൽ ആണ് മനസ് എന്നത് കൊണ്ട് ആത്മാവിന്റെ ശക്തി കൂട്ടാൻ മനസ്സിൽ പോസിറ്റീവ് എനർജി കൊണ്ട് നിരക്കുക…അത് വഴി ആത്മാവ് ശക്തി പ്രാപിക്കും..ആത്മാവിന്റെ ശക്തി കൂട്ടി കിട്ടിയാൽ അത് തീര്ച്ച ആയും നമ്മുടെ ശരീരത്തെയും ജീവിതത്തെയും രക്ഷിച്ചു നിര്ത്തും ..രോഗങ്ങള പീടകൾ നഷ്ടങ്ങൾ..എല്ലാം എല്ലാം നമ്മുടെ ജീവിതത്തിൽ നിന്ന് മാറി നില്ക്കും..നടക്കാത്ത കാര്യങ്ങൾ എല്ലാം തനിയെ നടക്കും..നമ്മൾ മരുന്ന് കഴികുമ്പോൾ നമ്മൾ രക്ഷ നേടുന്നു..

പക്ഷെ എങ്കിലും നമ്മൾ പൂര്ണ സുരക്ഷിതർ അല്ല.നമുക്ക് കണ്ണ് കൊണ്ട് കാണാൻ സാധിക്കാത്ത ധൂര് ഭൂതങ്ങൾ (നെഗറ്റീവ് എനർജി )നമ്മളെ പിടി കൂടാൻ തക്കം പാരത് ഇരിക്കുന്നു ..അതിൽ നിന്ന് രക്ഷ നേടാൻ നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് ഗോചരം അല്ലാത്ത ആത്മാവിന്റെ ശക്തി വര്ധിപ്പിക്കുക

ഈ ലോകത്ത് എല്ലാ തരാം പീടകളിൽ നിന്നും മോജനം നേടാൻ ആത്മാവിന്റെയും ശരീരത്തിന്റെയും രക്ഷ .

നമ്മുടെ ശരീരം മറ്റുള്ളവരുടെ ശരീരം എല്ലാവര്ക്കും കാണാൻ സാധിക്കും ..കാരണം അത് ഈ ഭൂമിയിലെ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയതാണ് .പ്രകാശത്തിൽ കാണാൻ സാധിക്കുന്നവ മാത്രം ആണ് ഈ വസ്തുക്കൾ..എന്നാൽ പ്രകാശം ഒരു പോസിറ്റീവ് ദിശയിൽ ഉള്ള കങ്ങളുടെ സഞ്ചാരം ആണ്.നമ്മുടെ കണ്ണുകൾക്ക്‌ പ്രകാശത്തിൽ വെളിപെടുന്ന വസ്തുക്കൾ തിരിച്ചറിയാൻ ഉള്ള കഴിവ് മാത്രമേ ഉള്ളു..എന്നാൽ ഈ പ്രപഞ്ചത്തിൽ അങ്ങനെ ഉള്ള വസ്തുക്കൾ മാത്രമല്ല ഉള്ളത്..പ്രകാശത്തിന്റെ എതിര് ദിശയിൽ സഞ്ചരിക്കുന്ന കണങ്ങളും അവ കൊണ്ട് ഉണ്ടാക്കിയ വസ്തുക്കളും ഉണ്ട് ..അതൊന്നും കാണാനോ ഗ്രഹിക്കണോ ഉള്ള കഴിവ് നമുക്ക് ഇല്ല.എന്ന് വച്ച അവ ഇല്ല എന്ന് പറയുന്നതില എന്ത് യുക്തി ആണുള്ളത്

അങ്ങനെ ഉള്ള കണങ്ങൾ കൊണ്ടാണ് ആത്മാവും അതിനോടനുബന്ധിച്ചും ഉള്ള ജീവിതവും നിര്മിക്കപെട്ടിരിക്കുന്നതെന്ന്നു വിശ്വസിക്കുന്നു ..അവയ്ക്ക് നമ്മുടെ ജീവിതത്തിൽ അതി ശക്തം ആയ സ്വാധീനം ഉണ്ട്..
നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് നമ്മുടെ ശരീരം മാത്രമേ കാണാൻ സാധിക്കു…മനസ് പോലും കാണാൻ സാധിക്കുകയില്ല..പിന്നെ അല്ലെ ആത്മാവ്..നമ്മുടെ ആത്മാവിനു നമ്മുടെ ജീവിതത്തിൽ ഒരു ഡയറക്റ്റ് ACTIVITY യും ഇല്ല..പക്ഷെ അത് നമ്മുടെ ലൈഫ് നെ നിയന്ത്രിക്കുന്നു ..തീര്ച്ച ആയും അത് ലോഗിക് നു യോജിക്കാത്ത ഒരു വിരോധാഭാസം ആണ്
അതെ പോലെ തന്നെ നമ്മുടെ ആത്മാവിനു നമ്മുടെ പേര് എന്ടനെന്നോ നമ്മൾ സംസാരിക്കുന്ന ഭാഷയോ നമ്മുടെ ബന്ധുക്കളെയോ അച്ഛനമ്മമാരെയോ തിരിച്ചറിയില്ല
പോസിറ്റീവ് എനർജി നിറച്ചാൽ നമ്മുടെ ആത്മാവ് ശക്തി പ്രാപിക്കും..നെഗറ്റീവ് ചിന്തകള് ആത്മാവിന്റെ ശക്തി ശയിപ്പിക്കുന്നു ..ആത്മാവിന്റെ പ്രവർത്തികൾ തൊട്ടറിയാൻ പരീക്ഷിച്ചു അറിയാൻ ഉള്ള ഒന്നും ശാസ്ത്രം കണ്ടു പിടിച്ചിട്ടില്ല..കാരണം

ആത്മാവും അതിന്റെ പ്രവര്ത്തനവും പ്രകാശത്തിന്റെ ഗതിയിൽ (DIMENSION ) നടക്കുന്ന കാര്യങ്ങൾ അല്ല.ഈ കൊച്ചു ഭൂമിയിൽ ഉള്ള നാം പ്രകാശത്തിന്റെ പ്രവര്തനഗൽ പോലും ശരി ആയി കണ്ടു പിടിച്ച കഴിഞ്ഞിട്ടില്ല..പിന്നെ എങ്ങനെ മറ്റൊരു DIMENSION ഇൽ ഉള്ള പ്രവർത്തങ്ങൾക്ക് തുടക്കം ഇടും..

ആത്മാവിന്റെ ലോകം വളരെ വിശാലവും വിഷിസ്ടവും ആണ് .അവിടെ ഒരേ ഒരു ഭാഷ മാത്രം ആണ് ഉള്ളത്…നമുക്ക് മനസിലാവാത്ത കോഡുകൾ ആണ് അവൻ.നമ്മുടെ മനസിന്‌ ആ കോഡുകൾ പുരപെടുവിക്കാൻ ഉള്ള കഴിവ് ഉണ്ട്.അത് സെൻസ് ചെയ്യാൻ ഉള്ള കഴിവ് ആത്മാവിനും

നമ്മൾ ചിന്തിക്കുന്നതും സംസാരിക്കുന്നതും അപ്പൊ അപ്പൊ കോഡുകൾ ആയി മാറികൊണ്ടിരിക്കുന്നു..അവ ആത്മാവിലേക്ക് ട്രാൻസ്മിറ്റ്‌ ചെയ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *