Palm Reading

INDIAN PALM READING ONLINE

കർമ്മ ഫലം

1 min read
what is karma
Spread the love

ഒരു ആത്മാവ് ഭൂമിയിൽ എത്തി തിരികെ പ്രവേശിക്കുന്നതിന് മുൻവിധികളുണ്ട്. അത് പലപ്പോഴും മുന്നേ ഗണിക്കപ്പെട്ടവയാണ്.ആ ആത്മാവ് എങ്ങനെ ഏതു രൂപത്തിൽ ഒക്കെ ജീവിക്കുമെന്നും ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നു പോകുമെന്നും എത്ര ജന്മം എടുക്കണമെന്നും ഏതൊക്കെ ജന്മം എടുക്കണമെന്നും ആ സമയങ്ങളിൽ ഏതൊക്കെ ശരീരം സ്വീകരിക്കുമെന്നും ഓരോന്നിന്റെ കാലഘടനയും, ഘടനയും എത്രനാൾ ഒരു ശരീരത്തിൽ ആ ആത്മാവ് വസിക്കുമെന്ന് ആ സമയങ്ങളിൽ ആ ശരീരങ്ങൾ എന്തൊക്കെ അറിയുമെന്നും എന്തൊക്കെ ചെയ്യുമെന്നും A to Z കര്യങ്ങൾ മുൻകൂർ എഴുതിവെച്ചിട്ടുണ്ട് . അത്രയും ബൃഹത്തായതും Complicated ആയ ഒരു പ്രതിഭാസവും പ്രഹേളിക്കുകയുമാണത്.ഇതുവരെയുള്ള പ്രസ്താവനകളിൽ നിന്നും ഒരു കഴിവ് ഒരു ചൈതന്യം മനുഷ്യരിൽ പ്രവർത്തിക്കുന്നതുകൊണ്ട് മനുഷ്യന് അസാധ്യമായി ആയി ഒന്നും ഇല്ലെന്ന് മനസ്സിലായി കാണുമല്ലോ. ആധ്യാത്മിക തലത്തിൽ അത്യന്തികമായ മനുഷ്യൻ പകുതി ഈശ്വരൻ തന്നെ ആണ്. ആയതുകൊണ്ട് തന്നെ ഈശ്വരന്റെ മുൻപിൽ തൊഴുകൈ നമ്മൾ പ്രയോഗിക്കുന്നു. മനുഷ്യനെ പരസ്പരം കാണുമ്പോൾ അര കൈ കൊടുത്തു വന്ദിക്കുന്നതും നമസ്തേ പറയുന്നതും എന്നിലുള്ള ഈശ്വരൻ നിന്നിലുള്ള ഈശ്വരനെ മനസ്സാ നമിക്കുന്നു എന്ന അർത്ഥത്തിലാണ്. മനുഷ്യൻ ഇന്ന് വരെ കണ്ടെത്തിയ എല്ലാം, ഇതുവരെ നേടിയ എല്ലാം മനുഷ്യന് ചിന്തിക്കാനുള്ള കഴിവ് ഉള്ളതുകൊണ്ട് മാത്രമാണ്. ആരൊക്കെ എന്തൊക്കെ ആയിത്തീരണമെന്ന് മുൻകൂർ എഴുതിവച്ചിരിക്കുന്നതും ഈശ്വരനാണ്. കഷ്ടപ്പാടുകൾ ഈശ്വര സൃഷ്ടി ഒന്നുമല്ല. അവൻ അവൻറെ കയ്യിലിരിപ്പാണ്. ഈശ്വരനെ നിന്ദിക്കുന്നവനിൽ നിന്നും, പാപം ചെയ്യുന്നവനിൽ നിന്നും ഈശ്വരൻ ഒഴിഞ്ഞു നിൽക്കും. ഓരോരുത്തർ ചെയ്യുന്ന പാപ പുണ്യങ്ങളുടെ ആകെത്തുകയാണ് ആണ് അവൻറെ deposit . നന്മ കൂടുതൽ ചിന്തിക്കുന്നവനെയും പ്രവർത്തിക്കുന്നവനെയും ഈശ്വരൻ രക്ഷിക്കാൻ മുൻപന്തിയിൽ ഉണ്ടായിരിക്കും. അവിടെ യുക്തിവാദി നിരീശ്വരവാദി വിശ്വാസി എന്ന തരംതിരിവുകൾ ഇല്ല. ഈശ്വരന്റെ മുമ്പിൽ എല്ലാത്തരം മനുഷ്യരും അവൻറെ മക്കളാണ് . അവർ ചെയ്യുന്ന പാപ പുണ്യങ്ങളുടെ കണക്ക് മാത്രമേ നോക്കാറുള്ളൂ. നന്മ ചെയ്യുന്നവരിൽ ഈശ്വരന്റെ രക്ഷ കൂടുതൽ കാണപ്പെടുന്നു അവന് രക്ഷ കൂടുതൽ കിട്ടാൻ നന്മനിറഞ്ഞ മനസ്സുകളെ

പല രൂപത്തിൽ പല ഭാവത്തിൽ അയച്ചുകൊടുക്കും. അവനവൻ നിന്നും തടസ്സം വരാത്ത രീതിയിൽ ഭൗതിക ജീവിതം പുഷ്ടിപ്പെടും. ദുഷ്ട സംസർഗ്ഗം നിയന്ത്രിക്കപ്പെടും. കഷ്ടതകളിൽ അവനെ സഹായിക്കാൻ നന്മ നിറഞ്ഞവരെ തുടരെ തുടരെ അയച്ചു കൊണ്ടേ ഇരിക്കും. കടുത്ത വിശ്വാസികൾക്കും ഈ പാപ ഗ്രഹത്തിൽ കഷ്ടതകൾ വന്നുകൂടായ്കയില്ല. അത്തരക്കാരെ അത്ഭുതം പ്രവർത്തിച്ചു ശ്വരൻ നേരിട്ട് രക്ഷിക്കും .അതിന് യാതൊരു സംശയവും വേണ്ട.

ഏറ്റവും കൂടുതൽ നീട്ടിപ്പരത്തി എഴുതേണ്ടി വന്നത് കലികാലത്തിലെ കാര്യങ്ങളാണ്. സത്യ യുഗത്തിൽ എല്ലാവർക്കും ഒരേ മനസ്. ആർക്കും അല്ലലില്ലാതെ ജീവിച്ചു. കലി ആലി യുഗത്തിൽ മനുഷ്യൻ വികലമായി ചിന്തിച്ചു. ഈശ്വരൻ അത്തരക്കാരിൽ പ്രവർത്തിക്കുന്നത് പലതരത്തിലാണ്. ഇപ്പോൾ നടക്കുന്നതോക്കെ കാണുമ്പോൾ ഈശ്വരൻ ഉണ്ടോ എന്ന് പോലും സംശയമുള്ള വ്യക്തികളുണ്ട്. ഈശ്വരൻ ഉണ്ടെങ്കിൽ ഈ കണ്ട തിന്മകളെല്ലാം നടക്കുമോ എന്നാണ് അവർക്കറിയേണ്ടത്. ഈശ്വരൻ ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ ചെയ്യാതിരിക്കുകയും ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ കാര്യങ്ങൾ ചെയ്യുകയും ചെയ്തിട്ട്‌ ഈ കണ്ടത് മുഴുവൻ ഈശ്വരന്റെ ചുമലിൽ വെച്ചു കൊടുത്തതിന് എന്ത് യുക്തിയാണുള്ളത്.

ഈശ്വരൻ ഇതുവരെ ചൂണ്ടിക്കാണിച്ച മാർഗ്ഗത്തിലൂടെയാണോ ഇന്നുവരെ നിങ്ങൾ സഞ്ചരിച്ചത് ? അല്ല എങ്കിൽ ഇക്കാര്യത്തിൽ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും സഹായം അവകാശപ്പെടാനും നിങ്ങൾക്ക് എന്തധികാരമാണുള്ളത് ?എന്ത് യോഗ്യത ആണ് ഉള്ളത് .നിങ്ങൾക്കുവേണ്ടി എല്ലാം നേടിതരാനുള്ള ബാദ്ധ്യത ഈശ്വരന്റെ തലയിൽ നിക്ഷേപിക്കുന്നത് എന്തധികാരത്തിലാണ് ?നിങ്ങൾ പാപകർമ്മങ്ങൾ ചെയ്തുകൂട്ടിയത് ഈശ്വരനോട് അനുവാദം തേടിയിട്ടായിരുന്നോ ?

ദുഷ്പ്രവൃത്തികൾ ചെയ്യുമ്പോൾ ,

ജീവനുള്ള ജന്തുക്കളെ കൊന്നൊടുക്കുമ്പോൾ ,

ഗോക്കളെ വധിച്ചു ഭക്ഷിക്കുമ്പോൾ ,

സൂകരമാംസം നുണയുമ്പോൾ ,

കോഴിയെയും താറാവിനെയും ,മറ്റു പക്ഷികളെയുമൊക്കെ പിടിച്ചു കൊന്നുതിന്നുമ്പോൾ ,

മദ്യലഹരിയിൽ കുകർമങ്ങൾ ചെയ്യുമ്പോൾ ,

വൃക്ഷങ്ങളെയും വനസ്പതികളെയും മുറിച്ചുവിറ്റ് കാശാക്കുമ്പോൾ ,

കുന്നുകൾ ഇടിച്ചുനിരത്തുമ്പോൾ ,

നദീദേവതകളുടെ കുക്ഷി മാന്തിയെടുക്കുമ്പോൾ ,

സ്വന്തം ധർമപത്നിയെ നിഷ്കരുണം വാളിനൂണാക്കുമ്പോൾ ,

സ്ത്രീ സ്വഭർത്താവിനെ വഞ്ചിച്ചു വധിക്കുമ്പോൾ ,

എന്നുവേണ്ട ,

എണ്ണമറ്റ അധർമ്മങ്ങളിൽ ഏർപ്പെടുമ്പോൾ ,അപ്പോഴൊക്കെ നിങ്ങൾ ഈശ്വരന്റെ വാക്കുകളെ ശ്രവിച്ചിരുന്നോ ?ഈശ്വരന്റെ അഭിപ്രായത്തിനനുസരിച്ചു പ്രവർത്തിച്ചിരുന്നോ ?സ്വന്തം ഭോഗസുഖത്തിനായും ദുരാഗ്രഹപൂർത്തിയ്ക്കായും മനുഷ്യൻ സകല പാപങ്ങളും ചെയ്തുകൂട്ടി .എന്നിട്ട് അതിന് തിരിച്ചടി നേരിടുമ്പോൾ , പ്രകൃതിസ്വരൂപിണിയായ മഹാമായ സാക്ഷാൽ ജഗദംബയുടെ ക്രോധം തന്റെമേൽ പതിയ്ക്കുമ്പോൾ ,അപ്പോൾ , ത്രാഹിമാം ത്രാഹിമാം എന്ന് നിലവിളിയ്ക്കുന്നതെന്തിന്?ഈശ്വരൻ വന്ന് ഈ വൈറസിനെ ഇല്ലാതാക്കണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്തിന് ?ദുഷ്കർമ്മങ്ങളുടെ ഫലം , ജീവനുള്ളതിനെ കൊന്നുതിന്നതിന്റെ ഫലം ,മദ്യപിച്ചു ലക്കുകെട്ട് ദുരാചാരിയായി നടന്നതിന്റെ ഫലം , ഒക്കെ അനുഭവിച്ചേ മതിയാകൂ .പ്രകൃതിയോട് ദ്രോഹം പ്രവർത്തിച്ചാൽപ്പിന്നെ പ്രകൃതിയുടെ തിരിച്ചടി വരുമ്പോൾ അതിനെ തടയുക ദുഷ്കരമാണ് .കേവലം മനുഷ്യൻ മാത്രമാണോ പ്രകൃതിമാതാവിന്റെ സന്താനം ?അല്ലേയല്ല .സമസ്തജീവജാലങ്ങളുടെയും അമ്മയാണ് പ്രകൃതി .ആ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിങ്ങൾ തകർത്താൽ , ഒരു പരിധി കഴിയുമ്പോൾ , പ്രകൃതി സ്വയം സന്തുലനം പുനഃസ്ഥാപിയ്ക്കും .

.സ്വന്തം മോക്ഷത്തിനായി നിരന്തരം പ്രയത്നിയ്ക്കുകയും ജഗത്കല്യാണത്തിനായി ആദർശാധിഷ്ഠിതമായ ഒരു ഉത്തമജീവിതശൈലിയെ ഉപദേശിയ്ക്കുകയുമാണ് ഈശ്വരന്റെ കർത്തവ്യം .ഈശ്വരൻ കാണുകയില്ല എന്ന് വൃഥാ വിചാരിച്ച് ഓരോരുത്തർ ചെയ്യുന്നതും, പറയുന്നതും, ചിന്തിക്കുന്ന ഓരോന്നും അദ്ദേഹത്തിന് കണക്കുണ്ട് അതിൽ അദ്ദേഹം കുറ്റക്കാരനല്ല. ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ ചെയ്യുക . ഒന്നിനും കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിൻറെ നാമം വൃഥാ ഉച്ചരിച്ച് കാലം കഴിക്കുക നിങ്ങൾ രക്ഷപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *