Site icon Palm Reading

അശുദ്ധനായ മനുഷ്യൻ

Spread the love

പ്രകൃതി മുഴുവനും ബ്രഹ്മ ചൈതന്യം നിറഞ്ഞു നിൽക്കുന്നു. എങ്കിലും സ്വതവേ നടക്കുന്ന കക്കൂസ് ആയ മനുഷ്യൻ അശുദ്ധിയാണ് .അതിൽ നിന്നെല്ലാം മോചനം നേടി ശാന്തി കിട്ടുന്ന ഏകാന്തമായി പ്രാർത്ഥിക്കാൻ വേണ്ടി കണ്ടെത്തുന്ന സ്ഥലങ്ങളുണ്ട്. അവിടെ കെട്ടിടങ്ങൾ പണിയുമ്പോൾ അവ ദേവന് അർപ്പിക്കപ്പെട്ട ആലയങ്ങൾ ആവുമ്പോൾ ദേവാലയങ്ങൾ ആയി മാറി.മറ്റൊരു ഗാലക്സിയിലെ വാസികൾക്ക് ഭൂമിയിലെ ജീവിതശൈലി തികച്ചും അശുദ്ധി നിറഞ്ഞതാണ്. എങ്കിലും മനുഷ്യനെ ദൈവീക തലത്തിലേക്ക് ഉയർത്തുമ്പോൾ തന്നെ ഇത്തരം ഉപാധികൾ pre-coded ആയിട്ട് മനുഷ്യനിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ദൈവീക തലത്തിലേക്ക് ഉയർത്തപ്പെട്ട ആണും പെണ്ണും അശുദ്ധി നിറഞ്ഞതാണ്.അശുദ്ധി നിറഞ്ഞ സാഹചര്യത്തിൽ ഈശ്വരനെ വിളിച്ചു വരുത്തുന്നതും ആരാധിക്കുന്നതും നല്ല ഗുണങ്ങൾക്കുപരി ദോഷങ്ങൾ വരുത്തിവയ്ക്കും . ശരീരത്തിന് ഉണ്ടാകുന്ന അശുദ്ധികൾ, വൃത്തിഹീനമായ അന്തരീക്ഷം, ശരീരത്തിലെ പൊടിപടലങ്ങൾ, ചെളി,മലിന വസ്തുക്കൾ, വിസർജം, പഴയ വസ്ത്രങ്ങൾ എന്നിവ അശുദ്ധിയാക്കുന്നു. ഇതെല്ലാം തികച്ചും മറ്റൊരു ലോകത്തിലെ ജീവി വർഗ്ഗങ്ങൾക്ക് അന്യമാണ് മനുഷ്യനെ സൃഷ്ടിക്കുന്ന കാലത്ത് നമ്മൾ കാട്ടിൽ നീരാടി കായ്കനികൾ ഭക്ഷിച്ച് പ്രത്യുല്പാദനം ചെയ്തു നഗ്നരായി ജീവിച്ച വെറും കുരങ്ങ് വർഗ്ഗമായിരുന്നു.

ഈശ്വരന്റെ കല്പന ലംഘിച്ച ആ നിമിഷം മുതലാണ് നഗ്നനാണെന്ന് ബോധം നമ്മിൽ ഉയർന്നുവന്നത്. ചിരിക്കാനും ചിന്തിക്കാനും കഴിവ് നേടിയ നമ്മൾ ഈ ഭൂമിയിൽ സ്വയമായി ഓരോന്ന് ചിന്തിച്ചെടുക്കാൻ തുടങ്ങി. അന്നും ഇന്നും ഇത്തരക്കാർ ഉണ്ട്. ഈശ്വരന്റെ കൽപ്പനകൾ ലംഘിച്ചാൽ എന്ത് സംഭവിക്കും. അതൊന്നറിയണമല്ലോ, എന്നുള്ള ചിന്ത .അത് അന്നുതന്നെ തുടങ്ങി ഇന്നും അത്തരക്കാരുടെ പിന്തുടർച്ചാവകാശികൾ ഉണ്ട്.അതൊക്കെ അങ്ങനെ വരുമെന്ന് അറിയാവുന്ന തൃകാലത്തിൽ സഞ്ചരിക്കുന്ന നാരായണന് (ദൈവത്തിന് , കർത്താവിന് , പടച്ചോന്  ) അങ്ങനെ ചെയ്താലുള്ള ഭവിഷ്യത്തുകളും pre- code കൾ ആയി മനുഷ്യനെ സന്നിവേശിപ്പിച്ചിട്ടുണ്ട് . ആത്മാവിന് ശക്തി വർധിപ്പിക്കുന്നതിന് നാരായണനെയും ഈ ഭൂമിയിൽ ജീവിച്ച പോകുന്നതിനുള്ള രക്ഷനേടുന്നതിന് ശിവൻറെ  (ഇബിലീസ് , പിശാച് ,  ) കിങ്കരൻമാരിൽനിന്നും നമ്മുടെ ആത്മാവിനെ രക്ഷിക്കുന്നതിന് ശിവ പ്രീതിയും നേടിയിരിക്കുന്നു. ആയതുകൊണ്ട് രാവിലെയും വൈകുന്നേരവും ഉപാസനങ്ങളും പ്രാർത്ഥനകളും വഴിപാടുകളും വേണം. രാവിലെ ഉണരുമ്പോൾ പകലുള്ള രക്ഷയ്ക്കായി വിഷ്ണു ഭഗവാനേയും സായം കാലത്തെയും രാത്രിയിലേയും രക്ഷയ്ക്കായി ഭഗവാൻ ശിവനേയും ഭജിക്കുക. ശിവസ്തുതികൾ വിഷ്ണു സ്തുതികൾ കാലത്തും വൈകിട്ടും ചൊല്ലേണ്ടത് അനിവാര്യമാണ്. ഈ ഭൂമിയിൽ പിറന്നു പോയ നമ്മളിൽ ആയുരാരോഗ്യത്തോടെ സുഖമരണം ലഭിക്കുന്നതിന് ഈ രണ്ടു ദേവന്മാരുടെയും പ്രീതി അത്യാവശ്യമാണ്. കാരണം നമ്മളെ സൃഷ്ടിച്ചത് ഈ രണ്ട് ദേവന്മാരുമാണ്. നമുക്ക് ശരീരം തന്നത് ഭഗവാൻ ശിവനും മനുഷ്യൻ ആക്കി മാറ്റാനുള്ള ആത്മാവ് തന്നത് വിഷ്ണുഭഗവാനുമാണ്. ആ ആത്മാവാണ് വിഷ്ണുവിൻറെ അംശം. ശരീരമാണ് ശിവൻറെ അംശം. ആ നിലക്ക് നോക്കുമ്പോൾ നമ്മളിൽ രണ്ടു ദേവന്മാരുടെയും ശക്തി നിലനിൽക്കുന്നു. 

ശരീരവും ആത്മാവും. വെളിച്ചത്തിന്റെ ദേവനായ വിഷ്ണു വലതുഭാഗത്തായും ഇരുട്ടിൻറെ ദേവനായ ശിവൻ ഇടതുമായി മനുഷ്യനെ കാണാം. മരണശേഷം ആത്മാവിനെ വിഷ്ണുവിൽ ലയിപ്പിക്കുന്നതിനുള്ള ചടങ്ങുകളും ശരീരത്തെ ഭഗവാൻ ശിവനിൽ ലയിപ്പിക്കാനുള്ള ചടങ്ങുകളും കാലങ്ങളായി നടന്നു വരുന്നു.എന്നാൽ നമ്മൾ വെറും അംശങ്ങൾ മാത്രമാണ് .ഭൂമിയിൽ മുന്നോട്ട് പോകുന്തോറും നമ്മുടെ പ്രവർത്തികൾ ആകുന്ന തട്ടും മുട്ടുമേറ്റ് അവയുടെ ചൈതന്യം ക്ഷയിച്ചു കൊണ്ടേ ഇരിക്കും. ദേഷ്യം ,ലൈംഗികത എന്നിവ നമ്മിലെ ചൈതന്യം കെടുത്തി കളയുന്നു. നമ്മുടെ രക്ഷ എപ്പോൾ കുറയുന്നുവോ ആ നിമിഷം ഭൂമിയിൽ തന്നെ ഉള്ള ദോഷങ്ങൾ നമ്മളെ ബാധിക്കുന്നു.പ്രവർത്തികളുടെ ഗുണദോഷഫലങ്ങൾക്കനുസരിച്ച് നാരായണ ചൈതന്യം ഏറിയും കുറഞ്ഞുമിരിക്കും. ഈ കടാക്ഷത്തെ ആണ് ദൈവാധീനം എന്ന് പറയുന്നത്

ദൈവാധീനം എപ്പോൾ കുറയുന്നുവോ കഷ്ടകാലമായി. പക്ഷേ ദേവപ്രീതിക്ക് വേണ്ടതൊക്കെ ചെയ്താലും നമ്മുടെ പ്രവർത്തികൾ ആണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത്. കാരണം ശിവ ഭഗവാൻറെ കിങ്കരൻമാർക്ക് നിന്നെ അവരുടെ കൂടെ കിട്ടണം .അതുകൊണ്ട് നിന്നെ വലവീശിപ്പിടിക്കാൻ ഉള്ള വഴികൾ നിൻറെ മുമ്പിൽ ഇട്ടു കൊണ്ടേ ഇരിക്കും. ഇത് പരിപൂർണ്ണമായും നാരായണ പ്രീതിക്ക് അനുസരിച്ചിരിക്കും.നീ നാരായണ സംപ്രീതനാണെങ്കിൽ നിന്നെ ഒരു കൊതുക് പോലും കടിക്കില്ല . സകല -ve ശക്തികൾ നിന്നെ ഒന്നു തൊടാനും അടുത്ത് വരാനും ഭയപ്പെടും. അല്ലെങ്കിൽ നിന്നെ വീഴ്ത്തിയിരിക്കും. 

Exit mobile version