ഇത്ര അധികം ദേവന്മാരും ദേവതകളും
1 min read
എങ്ങനെ ഇത്ര അധികം ദേവന്മാരും ദേവതകളും ഉപദേവതകളും , ആകെ രണ്ട് ദേവന്മാരെ ഉള്ളൂ.പിന്നെ എല്ലാം മനുഷ്യ സൃഷ്ടികളാണ് പേരുകൾ എടുത്തുപറഞ്ഞ് മതകലഹങ്ങൾ ഉണ്ടാക്കുന്നില്ല. എങ്കിലും എൻറെ സംസാരത്തിൽ നിന്ന് അവ ഊഹിക്കാം. ആരെ ആരാധിക്കണമെന്ന് എനിക്കറിയാം എന്നുള്ള ദാർഷ്ട്യ ചിന്തയിൽ നിന്ന് ഇത്തരം ഉപദേവതകൾ ഉരുത്തിരിഞ്ഞു.
ഭൂമിയിൽ തന്നെ കടപുഴകി വീഴുന്നതുവരെ സ്വന്തം ശരീരത്തിന്റെ അംശങ്ങളെ ആരാധിക്കുവാനുള്ള അനുവാദമേ മനുഷ്യന് ഉണ്ടായിരുന്നുള്ളൂ.നാരായണീയ അംശം മനുഷ്യനിൽ മാത്രമേ ഉള്ളൂ. ബാക്കിയുള്ള ജീവിവർഗങ്ങളിൽ ശിവൻറെ അംശമാണ്. മനുഷ്യനിൽ മാത്രമാണ് രണ്ടുമുള്ളത് . പ്രപഞ്ചമാകട്ടെ ആകെ തുക ആയി എല്ലാം ബൃഹത്തിന്റെ ഭാഗവും. സ്വന്തമായി ചിന്തിക്കാറുള്ള മനുഷ്യന് ഇതിൽ എന്തിന് വേണമെങ്കിലും ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം കൽപ്പിച്ചെടുത്തു പറഞ്ഞുകൊടുക്കാൻ നേർവഴി നടത്താനുള്ള ഒരു ഗുരുവിൻറെ അഭാവം അവിടെ കാണുന്നു . മാതാ പിതാ ഗുരു ദൈവം. ഇതിൽ എല്ലാവർക്കും പിൻ തലമുറകളെ ശരി ആയ വഴി കാണിച്ചു കൊടുക്കാൻ വൻ ബാദ്ധ്യത ഉണ്ടായിരുന്നു.
സത്യയുഗം അവസാനിക്കുന്നതുവരെ അതങ്ങനെ നടക്കുകയും ചെയ്തു. 5000 കൊല്ലം മുമ്പ് മനുഷ്യന്റെ അധഃപതനം ആരംഭിച്ചു.കൃത്യമായി പറഞ്ഞാൽ 5021 കൊല്ലമായി മനുഷ്യൻ താന്തോന്നിയായി തന്നിഷ്ടക്കാരനായി നടക്കുന്നു. അതിനുള്ള ലക്ഷണങ്ങൾ വിധികൾ അവൻ അനുഭവിക്കുന്നുമുണ്ട്. കാണാൻ പാടില്ലാത്തതും കേൾക്കാൻ പാടില്ലാത്തതും ആയി എന്തൊക്കെ അനിഷ്ടങ്ങൾ. കാർന്നോർ മാർ അതിനെ കലികാലത്തിന്റെ ലക്ഷണമായി കാണുന്നു. ദൈവാധീനം കുറഞ്ഞതോടെ ഭയം മനുഷ്യരുടെ ഉള്ളിൽ അരിച്ചിറങ്ങി. പ്രകൃതിയിലുള്ള സകലതും അവൻറെ വച്ചാരാധനകൾ ആയി മാറി. അവനെ ഭയപ്പെടുത്തുന്ന അവന് കീഴ്പ്പെടുത്താനാകത്ത എന്തിനെയും അവൻ ആരാധിക്കാൻ തുടങ്ങി. മനുഷ്യ ചരിത്രത്തിലെ ഇരുണ്ട കാലത്തെങ്ങോ ആണ് അതിൻറെ ആരംഭം. പാമ്പിനെയും ഇടിമിന്നലിനെയും ഇരുട്ടിന്റെ ശക്തികളായ ചാത്തനെയും മറുതയേയും, യക്ഷികളെയും ആരാധനാ മൂർത്തികളായി മാറ്റിയത് അങ്ങനെയാണ്. നാരായണപ്രസാദം കുറഞ്ഞവരെ എല്ലാം ഇത്തരം -ve ശക്തികൾ ആക്രമിക്കും ഇത് പറഞ്ഞു കൊടുക്കാൻ ഇന്നാരുമില്ല.മറ്റൊരു കാരണക്കാർ മനുഷ്യരിൽ തന്നെയുള്ള കലാകാരൻമാരും, കവികളും ആണ്. അവർ ദൈവങ്ങളെ കൊണ്ട് കവിതകളും ചിത്രങ്ങളും രചിച്ചു.കേവലം ഏകനായ നാരായണനും ശിവനും ഭൂമിയിലെ അവൻറെ ഗൃഹസ്ഥ സമ്പ്രദായമനുസരിച്ച് ഭാര്യയും കുട്ടികളുമൊക്കെ ഉണ്ടെന്ന നിലയിൽ കഥയും കവിതകളുമെഴുതി. ചിത്രങ്ങൾ രചിച്ചു.അതെല്ലാം കണ്ടു ശീലിച്ച പിന്തുടർച്ചാവകാശികളായ ചില പൊട്ടന്മാരായ മനുഷ്യർക്ക് അതൊക്കെ സത്യം ആണെന്ന് തോന്നി. പറഞ്ഞുകൊടുക്കാൻ ആരുമില്ലാതിരുന്നതും കാരണമായി. എന്നാൽ ദേവന്മാരുടെ ലോകത്ത് അവർ ഏകരാണ്. അവർ പ്രത്യുല്പാദന മാർഗ്ഗങ്ങളിലൂടെ സന്തതികളെ ഉണ്ടാകുന്നില്ല. പിന്നെങ്ങനെ നാരായണ സ്വരൂപത്തിനും ശിവനും ഭാര്യമാരുണ്ടായി. അവിടെയാണ് കവി സങ്കല്പം. ആ കവികളുടെ സങ്കല്പത്തിൽ ഏകനായ ദൈവത്തിന് ഭാര്യ ഉണ്ട് ഭാര്യമാരുണ്ട് . അവർ ഒരു മനുഷ്യരൂപം പൂണ്ട് ദേവന്മാരുടെ അടുത്തിരിക്കുന്നില്ല.മനുഷ്യൻ രണ്ട് ദേവന്മാരുടെ കൂട്ടായ്മ എന്നതുപോലെ അല്ല. നാരായണനും ശിവനും ദേവന്മാരും അവരുടെ ശക്തിയും ആണ്. രണ്ടു പേരായി സങ്കൽപ്പിച്ചിരിക്കുന്നത് സൂര്യനും സൂര്യന്റെ വെളിച്ചവും പോലെ , ദൈവം ദൈവത്തിന്റെ ശക്തിയും.
അങ്ങനെ വരുമ്പോൾ നാരായണനും നാരായണന്റെ ശക്തിയും.അതായത് Power. ശിവനും ശിവന്റെ ശക്തിയും.
ശക്തികൾക്ക് സ്ത്രീ രൂപം നൽകിയത് കേവലം കവികളുടെയും അതിനനുസരിച്ച് സ്ത്രീ രൂപം കൊടുത്ത് വരച്ച് ചേർത്തത് കലാകാരന്മാരുടെ ഭാവനകൾ മാത്രമാണ്. ശക്തിയെ മാത്രമായോ ദേവന്മാരെയോ എല്ലാം തരംതിരിച്ച് ആരാധിക്കാൻ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് തന്നിഷ്ടക്കാരനായ മനുഷ്യൻ തീരുമാനിച്ചെങ്കിൽ അതവൻറെ അറിവില്ലായ്മ മാത്രം.