നിങ്ങളിൽ ഒരു കടുകു മണിയോളം എങ്കിലും വിശ്വാസം ഉണ്ടെങ്കിൽ മുമ്പിൽ കാണുന്ന ആ മലയോട് മാറി പോകുവാൻ ആവശ്യപ്പെട്ടാൽ അത് മാറി പോകും. ഒന്നു പറഞ്ഞു നോക്കൂ.മാറി പോകുന്നുണ്ടോ? തീർച്ചയായും ഉണ്ടാവില്ല എന്തായിരിക്കും കാരണം നിങ്ങളിൽ വിശ്വാസം ഒട്ടുമില്ല.അതുതന്നെ. അത്രത്തോളം ആഴങ്ങളിൽ ഉറച്ച് വിശ്വസിച്ച് വേണം പറയുവാൻ…. എന്നർത്ഥം. അപോൾ എന്താണ് ആ വിശ്വാസം അതിന് എന്തുമാത്രം ആഴങ്ങൾ വേണം എന്ന് ഏകദേശം ഒരു രൂപം കിട്ടികാണണം.വിശ്വസിക്കാൻ കഴിയുന്നവർക്കും, എന്താണ് വിശ്വാസം എന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും, വിശ്വാസത്തിന്റെ ആഴവും വ്യാപ്തിയും വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുത്തമ വഴി കാട്ടി ആയിരിക്കും ഈ പുസ്തകം. ചരിത്ര ഗ്രന്ഥങ്ങളും, ചില മത പുസ്തകങ്ങളും, ഈ വിഷയത്തിൽ പഠനം നടത്തിയവരുടെ ചില ചിന്തകളും, എന്റെ ചില നിഗമനങ്ങളും ആണ് ഈ ഗ്രന്ഥത്തിൻറെ ആധാരം ആയി ഞാൻ എടുത്തിട്ടുള്ളത്. യുക്തിവാദികൾ, നിരീശ്വരവാദികൾ തുടങ്ങിയവരുമായുള്ള ചില സംവാദങ്ങളും ഞാൻ നടത്തിയിട്ടുണ്ട്. അവരുടെ കൂടി ചില സംശയങ്ങൾക്ക് ഉത്തരം ലഭിക്കത്തക്ക രൂപത്തിലാണ് ഈ പുസ്തകരചന. ഇത് വായിച്ചു കഴിഞ്ഞ ശേഷവും കൂടുതൽ സംശയ നിവാരണങ്ങൾ നടത്തുന്നതിനായി എന്നെ ബന്ധപ്പെടാം. ആ സംശയങ്ങൾക്കുള്ള മറുപടികൾ ഈ പുസ്തകത്തിൻറെ എൻറെ രണ്ടാം ഭാഗത്തിൽ ലഭിക്കുന്നതാണ്. ഏതൊരു വിശ്വാസിയേയും വ്രണപ്പെടുത്താൻ ഈ പുസ്തകം ഉദ്ദേശിക്കുന്നില്ല. കാരണം ആദ്യന്തികമായി മാനുഷരെല്ലാം ഒന്നാണ് എന്ന തത്വത്തിൽ അധിഷ്ഠിതമായിട്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. ചിലർക്ക് അത് രസിക്കുന്നതല്ല, അവരെ ഇവിടെ ഉപേക്ഷിക്കുന്നു. എന്താണ് ദൈവം, ആരാണ് മനുഷ്യൻ ഇവയുടെ ലക്ഷ്യമെന്ത്?. ഇതൊക്കെ ഇവിടെ പ്രതിപാദിക്കുന്നു. ഒരു നിയോഗം ആണ് ഈ പുസ്തകം. എന്തിന് വേണ്ടി ആയിരുന്നുവോ മനുഷ്യസൃഷ്ടി നടന്നത് അതിൽ നിന്നെല്ലാം ഒരുപാട് ദൂരെ മനുഷ്യൻ എത്തിപ്പോയത് ഒരു അപകടമാണെന്ന് ഉളള ഒരു സൂചന ഈ പുസ്തകം തരുന്നു. ഇല്ലെങ്കിൽ മനുഷ്യൻറെ പരിസമാപ്തി ഇതാ സമാഗതമാവുന്നു. മനുഷ്യകുലത്തെ ഒന്നാകെ നന്നാക്കി കളയാമെന്നൊന്നും ലേഖകൻ വ്യാമോഹിക്കുന്നില്ല..എങ്കിലും എന്നെ ഏൽപ്പിച്ച കർത്തവ്യം ഞാൻ ഇതിലൂടെ പൂർത്തിയാക്കുന്നു.മനുഷ്യൻ ഇപോൾ ഭൗതിക തലത്തിൽ പരിപൂർണൻ ആണെന്ന് അഹങ്കരിക്കുന്നു .ദൈവം എന്ന പ്രഹേളിക ഭൗതിലോകത്തിന് പരിചയപ്പെടുത്തുമ്പോൾ പരിമിതികളെ ഉള്ളൂ.കാരണം അത്തരം പ്രതിഭാസങ്ങൾ ഭൗതിക ലോകത്തിന് അന്യമാണ്. എങ്കിലും ശാസ്ത്രത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് മനസ്സിലാകുന്ന ചില സാധാരണ തത്വങ്ങളിലൂടെ ഈ പ്രഹേളികകളെ വിശദമാക്കാൻ ശ്രമിക്കാം. അപ്പോൾ കാര്യം എളുപ്പമാകും. ആഹാ ഇത് ഇത്രയും ഉണ്ടായിരുന്നുള്ളോ എന്ന് നിങ്ങൾക്ക് തോന്നുമ്പോൾ തന്നെ ദൈവത്തിൽ നിന്നും വേർപെട്ട് പോയ നിങ്ങളുടെ ആ ലിങ്ക് കണെക്റ്റഡ് ആവുകയും ചെയ്യും. നിങ്ങളിൽ ചാരം മൂടി കിടക്കുന്ന ആ ജ്വാല പൂർവ്വാധികം ശക്തി ആയി ജ്വലിച്ചു തുടങ്ങും.ഒരിക്കൽ കൂടെ അടിവര ഇട്ടു പറയാം മനുഷ്യരെല്ലാവരും ഒന്നാണ്,ഒരു മുത്തു മാലയിലെ മുത്തുകൾ പോലെ ഒരേ നൂലിൽ കോർത്ത മുത്ത് പോലെ. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മത വിഭാഗങ്ങളെ മുഴുവൻ ഇവിടെ പഠന വിധേയമാക്കിക്കൊണ്ട് ഈ പുസ്തകം രചിക്കാൻ Fr.Geo കപ്പലുമാക്കലിന്റെ Guide line എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ടെന്ന് ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കട്ടെ.
കഴിഞ്ഞ കുറെ തലമുറകളായി വഴി ദൈവികമായുള്ള വിശ്വാസങ്ങളും അറിവുകളും കൈമോശം വന്നതായി കാണുന്നു. അതുകൊണ്ടുള്ള ദോഷങ്ങൾ പലതായി ചിതറിക്കിടക്കുന്നൂ. വഴിതെറ്റുന്ന മക്കൾക്ക് ശരിയായ ഒരു ദിശാബോധം നൽകാൻ മാതാപിതാക്കൾക്കുള്ള പാടവം തുലോം കുറഞ്ഞു പോയതിൻെറ പേരിൽ പുതുതലമുറ ഒരുപാട് വഴിതെറ്റി പോയിരിക്കുന്നു. സ്നേഹം, കരുണ, വാത്സല്യം എന്നീ ദൈവാംശങ്ങൾ ചോർന്നു പോകാതെ ജീവിക്കണമെന്ന് മക്കളെ ഉപദേശിക്കുമ്പോൾ ഇത് ഒന്നുമില്ലാതെ ജീവിച്ചു നോക്കട്ടെ എന്തു സംഭവിക്കുമെന്ന് കാണാമല്ലോ എന്ന പുതുതലമുറയുടെ തീരുമാനം മാതാപിതാക്കളെ വിഷമിപ്പിക്കുന്നു. മക്കൾ അങ്ങനെ പറയുമ്പോൾ പിന്നീട് എന്തു പറഞ്ഞ് അവരെ അനുനയിപ്പിക്കൂമെന്നുള്ള അറിവ് പഴയ തലമുറയ്ക്ക് പോലും പോലും കൈമോശം വന്നിരിക്കുന്നു. ഇതിന് ഒരു വ്യക്തമായ ധാരണ ലഭിക്കുന്നതിനുവേണ്ടി നൂറുകണക്കിന് പുതു തലമുറകളുടെ ആന്തരികഥകളിലേക്ക് ഊളിയിട്ടിറങ്ങി അവരുടെ പ്രശ്നങ്ങൾ ഞങ്ങൾ പഠിക്കാൻ ഞാൻ ഈ ലേഖകൻ ശ്രമിച്ചിട്ടുണ്ട് .വിശ്വാസങ്ങൾ വഴി അമ്പലങ്ങൾ ആണ് .അവിടെ സത്യവും മിഥ്യയും കാവ്യാത്മകതയും ശാസ്ത്രീയവുമൊക്കെ ഒത്തു ചേരുന്നുണ്ട് .അവയിലൂടെ കടന്നു പോകുന്ന മനുഷ്യൻ ആണ് അവയിൽ ഏതു വഴി ആണ് തിരഞ്ഞെടുക്കുന്നത് എന്ന് തീരുമാനിക്കുന്നത് .വഴി മാറി പോയതിനു വിശ്വാസങ്ങളെ പഴി ചാരിയിട്ടു പ്രയോജനം ഇല്ല.